
ദില്ലി:സൈനിക നീക്കത്തിന് ഖുർആൻ സൂക്ത്ത്തിലെ വാക്ക് പേരാക്കി പാക്കിസ്ഥാൻ. ആക്രമണത്തിന് ജിഹാദിന്‍റെ പരിവേഷമുണ്ടാക്കാനാണ് ബുന്യാൻ ഉൻ മർസൂസ് എന്ന പേരിട്ടത് എല്ലാത്തിനും മതത്തെ കൂട്ടുപിടിക്കുക എന്നുള്ളതാണ് പല മത രാഷ്ട്രങ്ങളും കുറച്ചുകാലമായി സ്വീകരിക്കുന്ന സമീപനം. ഇന്ത്യക്കെതിരെ അന്യായമായി നടത്തുന്ന സൈനിക നീക്കത്തിന് പാകിസ്ഥാനിട്ട പേര് ബുന്യാൻ ഉൻ മർസൂസ് . ഖുർആനിലെ സൂറത്തായ അസ് സഫിലെ പതിനാലാം സൂക്തത്ത്തിൽ നിന്നാണ് ഈ പേര്.
ഒരു ഉറപ്പുള്ള ലോഹ നിർമിതിയിൽ എന്നപോലെ ഉറച്ചുനിന്നു അല്ലാഹുവിനു വേണ്ടി പോരാടുന്നവനെ അദ്ദേഹത്തിന് ഇഷ്ടമാണ്.എന്നാണ് ഈ സുക്തത്തിന്‍റെ അർത്ഥം. ഇതിലെ ഉറച്ച ലോഹനിർമ്മിതി എന്നർത്ഥമുള്ള വാക്കാണ് ബുന്യാൻ ഉൻ മർസൂസ്. ദിവസങ്ങളായി സർക്കാരിനെ എതിർക്കുന്ന യാഥാസ്ഥിതിക സംഘടനകൾ ഇന്ത്യയുമായി നടക്കുന്ന സംഘർഷത്തെ പാകിസ്ഥാൻ ജിഹാദ് ആക്കി മാറ്റാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നുണ്ടായിരുന്നു. വിശ്വാസികളെ ചൂഷണം ചെയ്യാൻ പാകിസ്ഥാൻ നടത്തുന്ന നീക്കമാണ് ഈ പേരിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇന്ത്യക്ക് എതിരെ നടക്കുന്ന നീക്കത്തിന് പ്രതിപക്ഷ സംഘടനകളുടെയോ മത സംഘടനകളുടെയോ പൂർണ്ണ പിന്തുണ ആർജിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. പാകിസ്ഥാൻ പാർലമെന്‍റില്‍ അടക്കം കടുത്ത വിമർശനമാണ് സർക്കാർ നേരിട്ടത്. ഖുർആനേ മുൻനിർത്തി ഒരു പേരിട്ട് വീണ്ടും മതവികാരം ഇളക്കി വിടാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന ആരോപണം രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയർന്നു കഴിഞ്ഞു.
ജനപിന്തുണ ലഭിക്കാത്തതിലുള്ള പാകിസ്താന്‍റെ ആത്മവിശ്വാസക്കുറവ് പ്രകടമാകുന്നതാണ് സൈനിക നീകത്തിന് ഇട്ട പേര്. ഇക്കാര്യത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്ും ഹൂതികളും മറ്റും സ്വീകരിക്കുന്ന സമീപനമാണ് ഒരു ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനും ചെയ്യുന്നത് എന്ന് നിരീക്ഷകർ ചൂണ്ടിക്കാ ട്ടുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam