അതിര്‍ത്തി കടന്ന പ്രണയം; ഇന്ത്യക്കാരനെ വിവാഹം കഴിച്ച പാക്ക് യുവതി വിസ കിട്ടാതെ കുടുങ്ങിക്കിടക്കുന്നു

Published : Apr 27, 2019, 10:18 AM ISTUpdated : Apr 27, 2019, 10:21 AM IST
അതിര്‍ത്തി കടന്ന പ്രണയം; ഇന്ത്യക്കാരനെ വിവാഹം കഴിച്ച പാക്ക് യുവതി വിസ കിട്ടാതെ കുടുങ്ങിക്കിടക്കുന്നു

Synopsis

അസുഖ ബാധിതനായ പിതാവിനെ കാണാനായി 2018-ല്‍ യുവതി പാക്കസ്ഥാനിലേക്ക് പോയി. എന്നാല്‍ വിസ ലഭിക്കാത്തതിനാല്‍ യുവതിക്ക് പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞില്ല.

ഹൈദരാബാദ്: ഇന്ത്യന്‍ വംശജനെ വിവാഹം കഴിച്ച പാക്കിസ്ഥാന്‍ യുവതി വിസ ലഭിക്കാത്തതിനാല്‍ പാക്കിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നു. ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാതെ പാക്കിസ്ഥാനില്‍ കഴിയുന്ന യുവതിക്ക് വിസ അനുവദിക്കാന്‍ വേണ്ട നടപടി എടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരിക്കുകാണ് യുവതിയുടെ ഭര്‍തൃമാതാവ്. 

2011-ലാണ് പാക്കിസ്ഥാന്‍ യുവതി ഹൈദരാബാദ് സ്വദേശിയായ ഷെയ്ക്ക് ഐജാസ് മൊഹിയുദ്ദീനെ വിവാഹം കഴിച്ചത്.  തുടര്‍ന്ന് ഇരുവരും ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നു. അസുഖ ബാധിതനായ പിതാവിനെ കാണാനായി 2018-ല്‍ യുവതി പാക്കിസ്ഥാനിലേക്ക് പോയി. എന്നാല്‍ വിസ ലഭിക്കാത്തതിനാല്‍ യുവതിക്ക് പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇന്ത്യന്‍ പൗരത്വമാണ് കുട്ടികള്‍ക്ക് ഉള്ളതെങ്കിലും വിസ ലഭിക്കാത്തതിനാല്‍ യുവതിയോടൊപ്പം പാക്കിസ്ഥാനില്‍ കഴിയുകയാണ് കുട്ടികളും. 

പാക്കിസ്ഥാനില്‍ തുടരുന്ന യുവതിക്ക് ഇന്ത്യയില്‍ എത്തുന്നതിനുള്ള വിസ അനുവദിക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ  സമീപിച്ചിരിക്കുകയാണ് കുടുംബം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി
ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു