ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ സ്വദേശി; അന്വേഷണത്തിന് നിര്‍ദേശം

Published : Apr 30, 2025, 09:12 PM IST
ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ സ്വദേശി; അന്വേഷണത്തിന് നിര്‍ദേശം

Synopsis

ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ നടപടിയെടുക്കാൻ ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകി.

ദില്ലി: ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ നടപടിയെടുക്കാൻ ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകി.

പാകിസ്ഥാനി സ്വദേശിയായ ഒസാമ ഇന്ത്യയിൽ വോട്ട് ചെയ്തെന്നും തിരിച്ചറിയൽ കാർഡും ആധാർ കാർഡും റേഷൻ കാർഡും അടക്കം രേഖകൾ കൈവശമുണ്ടെന്നും വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. ഇന്ത്യൻ പൗരൻ അല്ലാത്ത ഒരാൾക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചുവെന്ന അവകാശവാദം ഉന്നയിച്ചതോടെയാണ് നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 17 വർഷമായി ഇന്ത്യയിലുള്ള ഇയാളോട് പാകിസ്ഥാനിലേക്ക് തിരികെ പോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ