കൂട്ടത്തില്‍ ഒരു ഭീകരവാദിയുണ്ടെന്ന് യാത്രക്കാരന്‍, എയര്‍ ഇന്ത്യ വിമാനത്തില്‍ നടന്നത് അതിനാടകീയ രംഗങ്ങള്‍

By Web TeamFirst Published Oct 23, 2020, 12:25 PM IST
Highlights

''സ്‌പെഷ്യല്‍ സെല്‍'' ഓഫീസര്‍ എന്ന് സ്വയം വെളിപ്പെടുത്തിയാണ് ഇയാള്‍ യാത്രക്കാരോട് കൂട്ടത്തില്‍ ഒരു ഭീകരവാദിയുണ്ടെന്ന് പറഞ്ഞത്.
 

പനാജി:  ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് യാത്രക്കാരന്‍ വിളിച്ചുപറഞ്ഞതോടെ ഭയന്നുവിറച്ചാണ് ജീവനക്കാര്‍ അടക്കം മുഴുവന്‍ യാത്രക്കാരും ഇരുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

വിമാനം നിലത്തിറങ്ങിയതോടെ ഈ യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന സിയ ഉല്‍ ഹഖ് എന്ന യാത്രികനാണ് വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് വിളിച്ചുപറഞ്ഞ് ആളുകളെ ഭയപ്പെടുത്തിയത്. ''സ്‌പെഷ്യല്‍ സെല്‍'' ഓഫീസര്‍ എന്ന് സ്വയം വെളിപ്പെടുത്തിയാണ് ഇയാള്‍ യാത്രക്കാരോട് കൂട്ടത്തില്‍ ഒരു ഭീകരവാദിയുണ്ടെന്ന് പറഞ്ഞത്. 

ദബോലിന്‍ വിമാനത്താവളത്തില്‍ എത്തിയതോടെ ഇയാളെ സെന്‍ട്രല്‍ ഇന്റ്‌സ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും എയര്‍ ഇന്ത്യ ജീവനക്കാരും ചേര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. ദില്ലിയിലെ മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പനാജിക്ക് സമീപമുള്ള മാനസ്സികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റിയതായി പൊലീസ് അറിയിച്ചു. 

click me!