'ഭാവിയില്‍ അവന്‍ സൈനികനാവും', നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ട് രക്ഷിതാക്കള്‍

By Web TeamFirst Published Feb 27, 2019, 6:59 PM IST
Highlights

അജ്മീറില്‍  നവജാത ശിശുവിന് രക്ഷിതാക്കള്‍ മിറാഷ് എന്ന് പേരിട്ടു. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമ മിന്നലാക്രമണത്തിന് ആദരമര്‍പ്പിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.

അജ്മീര്‍: അജ്മീറില്‍  നവജാത ശിശുവിന് രക്ഷിതാക്കള്‍ മിറാഷ് എന്ന് പേരിട്ടു. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമ മിന്നലാക്രമണത്തിന് ആദരമര്‍പ്പിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. അജ്മീര്‍ സ്വദേശിയായ  എഎ റാത്തോഡാണ്  മകന് മിറാഷ് റാത്തോഡ് എന്ന് പേരിട്ടത്.

ഞങ്ങള്‍ അവന് മിറാഷ് എന്ന് പേരിട്ടു. ഇന്ത്യന്‍ വ്യോമസേന നടത്തിയ മറക്കാനാകാത്ത തിരിച്ചടിയുടെ ഓര്‍മയ്ക്കായാണിത്. അതിന് ചുക്കാന്‍ പിടിച്ച മിറാഷ് പോര്‍വിമാനങ്ങളായിരുന്നല്ലോ.  വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ സുരക്ഷാസേനയില്‍ അംഗമാകുമെന്നാണ് പ്രതീക്ഷ- റാത്തോഡ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കശ്മീരിലും പാക് പ്രവിശ്യയിലുമുള്ള മൂന്ന് ജെയ്ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത്. ഇന്ത്യയുടെ വജ്രായുധം എന്നറിയപ്പെടുന്ന 12 മിറാഷ്-2000 വിമാനങ്ങളായിരുന്നു ദൗത്യം ഏറ്റെടുത്തത്.  20 മിനിട്ടോളം നീണ്ട ഓപ്പറേഷനില്‍ മുന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

click me!