ബാലസോർ ട്രെയിൻ ദുരന്തം; ഒടുവിൽ പ്രേമാനന്ദിനെ തേടി ആശുപത്രിയിൽ മാതാപിതാക്കളെത്തി

Published : Jun 07, 2023, 12:06 PM ISTUpdated : Jun 07, 2023, 06:38 PM IST
ബാലസോർ ട്രെയിൻ ദുരന്തം; ഒടുവിൽ പ്രേമാനന്ദിനെ തേടി ആശുപത്രിയിൽ മാതാപിതാക്കളെത്തി

Synopsis

രിക്കേറ്റവരുടെ ലിസ്റ്റിൽ പ്രേമാനന്ദ് പസ്വാമി എന്ന പതിനഞ്ചുകാരനും ഉൾപ്പെട്ടിരുന്നു. നേപ്പാൾ സ്വദേശി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

ദില്ലി: ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി. കട്ടക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പതിനഞ്ചുകാരൻ. പരിക്കേറ്റവരുടെ ലിസ്റ്റിൽ പ്രേമാനന്ദ് പസ്വാമി എന്ന പതിനഞ്ചുകാരനും ഉൾപ്പെട്ടിരുന്നു. നേപ്പാൾ സ്വദേശി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇയാളുടെ മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഈ അപകടത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരനല്ലാത്ത ഒരേയൊരാൾ ഈ കുട്ടി ആയിരുന്നു. ഇയാളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാത്രി പ്രേമാനന്ദിന്റെ അമ്മയും അച്ഛനും കട്ടക്കിലെ ആശുപത്രിയിലെത്തിയത്. എന്നാൽ ഈ കുട്ടി എവിടേക്ക് പോകുകയായിരുന്നു, കൂടെ ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും കുട്ടിയുടെ അടുത്തേക്ക് മാതാപിതാക്കളെ എത്തിക്കാൻ സർക്കാരിന് സാധിച്ചു.

നേപ്പാൾ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി

 

 

PREV
click me!

Recommended Stories

മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്
നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം, 51 കാരിയുടെ മരണത്തിൽ ഏറ്റുമുട്ടി ഒഡീഷയിലെ ഗ്രാമങ്ങൾ, 163 വീടുകൾ തക‍ർന്നു, ഇന്‍റ‍ർനെറ്റ് നിരോധിച്ചു