
ദില്ലി : അദാനി, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയങ്ങളില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ഇരുസഭകളും ചേര്‍ന്നയുടന്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. ഉച്ചക്ക് ശേഷവും ബഹളം തുടര്‍ന്നതോടെ ലോക് സഭ നാളത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനം നാളെ അവസാനിക്കും. പ്രതിപക്ഷ ഭരണപക്ഷ ബഹളത്തെ തുടര്‍ന്ന് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തില്‍ ഒരു ദിവസം പോലും ഇരുസഭകളും സമ്മേളിക്കാനായിരുന്നില്ല. എന്നാല്‍ ഭൂരിപക്ഷ പിന്തുണയില്‍ ബജറ്റ് പാസാക്കുകയും ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
Read More : മേൽക്കോടതിയെ സമീപിക്കാൻ മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രി കെ രാധാകൃഷ്ണൻ