ബജറ്റ് സമ്മേളനം നാളെ തുടങ്ങും; ബിബിസി വിവാദവും ചൈനീസ് കടന്നുകയറ്റവും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

By Web TeamFirst Published Jan 30, 2023, 3:15 PM IST
Highlights

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടെങ്കിലും, രാജ്യ സുരക്ഷ സംബന്ധിച്ച ചർച്ച പാർലമെൻറിൽ സാധ്യമല്ലെന്ന് സർക്കാരിന്‍റെ  മറുപടി 

ദില്ലി: ഗവർണർ-സർക്കാർ പോരുകളും,\ ബിബിസി വിവാദവും ചൈനീസ് കടന്നു കയറ്റവും പാർലമെന്‍റ്  ചർച്ച ചെയ്യണമെന്ന് സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. തെലങ്കാനയിലെ ബിആർഎസ് പാർട്ടിയാണ് ഗവർണർ-സർക്കാർ പോര് പാർലമെൻറ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടെങ്കിലും, രാജ്യ സുരക്ഷ സംബന്ധിച്ച ചർച്ച പാർലമെൻറിൽ സാധ്യമല്ലെന്ന് സർക്കാർ മറുപടി നൽകി. ബിബിസി വിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് തൃണമൂൽ കോൺഗ്രസാണ്.  കോൺഗ്രസ് , സമാജ്വാദി പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, മുസ്ലിം ലീഗ്, ബി ആർ എസ് ഉൾപ്പടെ 27 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. ബജറ്റ് സമ്മേളനത്തിൽ  കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തേടാനാണ് യോഗം ചേർന്നത്.

രാഷ്ട്രപതിയുടെ അഭിസംബോധനയോടെ നാളെയാണ് പാർലമെന്‍റ്  സമ്മേളനം തുടങ്ങുന്നത്. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും. ബുധനാഴ്ചയാവും ബജറ്റ്  അവതരിപ്പിക്കുക. ഫെബ്രുവരി 13 വരെയാണ്സമ്മേളനത്തിന്‍റെ  ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ കടമെടുപ്പ് പരിധി മാനദണ്ഡങ്ങൾ പുനക്രമീകരിക്കുന്നത് മുതൽ ജിഎസ്ടി നഷ്ടപരിഹാര കാലവധി വര്‍ധിപ്പിക്കുന്നത് വരെയുള്ള കേരളത്തിന്റെ നിരന്തര ആവശ്യങ്ങൾക്ക് നിര്‍ണ്ണായക ബദൽ എന്തുണ്ടാകുമെന്ന് ഉറ്റു നോക്കുനോക്കുകയാണ് കേരളം.  മറ്റ് തടസങ്ങളില്ലെന്നിരിക്കെ എയിംസ് പ്രഖ്യാപനം ഇനി നീളില്ലെന്ന പ്രതീക്ഷയിലാണ് കേരളം. റോഡ് റെയിൽ വികസന പദ്ധതികൾക്ക് അര്‍ഹമായ പരിഗണന വേണമെന്ന കേരളത്തിന്‍റെ  നിരന്തര ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട് 

റോഡ് റെയിൽ വികസന പദ്ധതികൾക്ക് വന്ദേഭാരത് ട്രെയിൻ അടക്കം വലിയ വകയിരുത്തൽ ഇത്തവണ കേരളം പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ പാത 66 ന് ഭൂമിയൊരുക്കൽ കേരളം ഏറ്റെടുത്തെങ്കിലും മറ്റ് പത്ത് ദേശീയ പാതകളുടെ കാര്യത്തിൽ ഇത് തുടരാനാകില്ലെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വപ്ന പദ്ധതി സിൽവര്‍ ലൈൻ കേന്ദ്ര ധനമന്ത്രി പരാമര്‍ശിക്കുമോ എന്ന ആകാംക്ഷ മുതൽ എയിംസ് പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷ വരെയുണ്ട് കേരളത്തിന് . തോട്ടം മേഖല അടക്കം കൃഷി അനുബന്ധ മേഖലകളിലും പ്രതീക്ഷകളേറെയാണ്. റബ്ബര്‍ പോലുള്ള വിളകൾക്ക് വിലസ്ഥിരതാ ഫണ്ട്, വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലകളിൽ മുന്നേറ്റത്തിനുതകുന്ന വലിയ പ്രഖ്യാപനങ്ങൾക്കും കേരളം കേന്ദ്രത്തിലേക്ക് ഉറ്റുനോക്കുന്നു 

 

click me!