പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു; 5 അധ്യക്ഷന്മാരെ മാറ്റി, തൃണമൂലിന് തിരിച്ചടി

Published : Oct 04, 2026, 01:40 AM IST
Parliamentary Standing Committees reorganization

Synopsis

പാർലമെന്റിന്റെ വിവിധ വകുപ്പുതല സ്ഥിരം സമിതികൾ പുനഃസംഘടിപ്പിച്ചു. ശശി തരൂർ വിദേശകാര്യ സമിതി അധ്യക്ഷനായി തുടരുമ്പോൾ, തൃണമൂൽ കോൺഗ്രസിന് ഉണ്ടായിരുന്ന അധ്യക്ഷ സ്ഥാനങ്ങൾ നഷ്ടമായി. ഇതിൽ പ്രതിഷേധിച്ച് ടി.എം.സി നേതാവ് ഡെറക് ഓബ്രിയൻ ഉപരാഷ്ട്രപതിക്ക് കത്തയച്ചു.

ദില്ലി: പാർലമെന്റിന്റെ വിവിധ വകുപ്പുതല സ്ഥിരം സമിതികൾ പുനഃസംഘടിപ്പിച്ചു. 24 പ്രധാന സമിതികളുടെ അധ്യക്ഷന്മാരെയും അംഗങ്ങളെയുമാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷനായി തുടരും. ബി.ജെ.പി രാജ്യസഭാ എം.പി സുധാൻഷു ത്രിവേദിയെ വാണിജ്യ സമിതിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ഡോള സെൻ ആയിരുന്നു ഇതിന് മുൻപ് ഈ സമിതിയെ നയിച്ചിരുന്നത്. . ഇതോടെ പാർലമെന്ററി സമിതികളിൽ ടി എം സിക്ക്‌ ഉണ്ടായിരുന്ന അധ്യക്ഷ സ്ഥാനങ്ങൾ നഷ്ടമായി.

രണ്ട് തൃണമൂൽ കോൺഗ്രസ് എം.പിമാർ ഉൾപ്പെടെ അഞ്ച് സമിതികളുടെ അധ്യക്ഷന്മാരെ മാറ്റി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിരോധ സമിതിയിലും പ്രിയങ്ക ഗാന്ധി വധ്ര ആഭ്യന്തര സമിതിയിലും അംഗങ്ങളായി തുടരും. കോൺഗ്രസിന്റെ നാല് കമ്മിറ്റി അധ്യക്ഷന്മാരും തങ്ങളുടെ സ്ഥാനങ്ങളിൽ തുടരും. വാണിജ്യ സമിതിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഡോള സെന്നിനെയും കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്‌സ് സമിതിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് കീർത്തി ആസാദിനെയും നീക്കി. ഇതിൽ ഡോള സെൻ വാണിജ്യ സമിതിയിൽ അംഗമായി തുടരും. ബി.ജെ.പിയുടെ സുധാംശു ത്രിവേദിയാണ് വാണിജ്യ സമിതിയുടെ പുതിയ അധ്യക്ഷൻ. അതേസമയം കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്‌സ് സമിതിയുടെ അധ്യക്ഷയായി, മുൻപ് ആഭ്യന്തര സമിതി അംഗമായിരുന്ന തൃണമൂൽ എം.പി കാകോലി ദസ്തിദാറിനെ നിയമിച്ചു.

ഈ നടപടിയെ വിമർശിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഡെറക് ഓബ്രിയൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കത്തയച്ചു. പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നിട്ടും തങ്ങൾക്ക് ഒരു സമിതിയുടെ പോലും അധ്യക്ഷസ്ഥാനം നൽകിയില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. പാർലമെന്റിനെ "ഇരുണ്ട മുറിയാക്കി" മാറ്റുകയാണെന്നും അദ്ദേഹം കത്തിൽ വിമർശിച്ചു. അതേസമയം, കോൺഗ്രസിൽ നിന്നുള്ള നാല് സമിതി അധ്യക്ഷന്മാരായ ശശി തരൂർ, ചരൺജിത് സിംഗ് ചന്നി, സപ്തഗിരി ഉലാക്ക, മുകുൾ വാസ്‌നിക് എന്നിവർ നിലവിൽ അധ്യക്ഷത വഹിക്കുന്ന കമ്മിറ്റികളിൽ തന്നെ തുടരുമെന്ന് പുനഃസംഘടനാ ഉത്തരവിൽ വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർടിസ്റ്റുമായ മാഡ് സന്ധുവിന് വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം
പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു