പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു

Published : Oct 03, 2026, 09:29 PM IST
Parliamentary Standing Committees reorganization

Synopsis

പാർലമെൻ്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിന് രണ്ട് പ്രമുഖ സമിതികളുടെ അധ്യക്ഷസ്ഥാനം നഷ്ടമായി.

ദില്ലി : പാർലമെൻ്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു. തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) രണ്ട് പ്രമുഖ പാർലമെന്ററി സമിതികളുടെ അധ്യക്ഷസ്ഥാനം നഷ്ടമായി. വാണിജ്യ പാർലമെന്ററി കമ്മിറ്റി ചെയർപേഴ്സനായി ബിജെപി രാജ്യസഭാ എംപി സുധാൻഷു ത്രിവേദിയെ നിയമിച്ചു. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ഡോള സെൻ ആയിരുന്നു മുൻ ചെയർപേഴ്സൻ.

ടി.എം.സിയുടെ ഡോള സെന്നിന് പകരം ബിജെപിയുടെ സുധാംശു ത്രിവേദിയെ വാണിജ്യ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയുടെ പുതിയ ചെയർമാനായി നിയമിച്ചു. രാസവസ്തുക്കളും വളങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷസ്ഥാനത്ത് തൃണമൂൽ വിമത വിഭാഗത്തിന്റെ നേതാവായ കാകോലി ഘോഷ് ദസ്തിദാർ തന്റെ മുൻ പാർട്ടി സഹപ്രവർത്തകനായ കീർത്തി ആസാദിന് പകരക്കാരിയായി ചുമതലയേറ്റു. വിദേശകാര്യ സമിതിയുടെ അധ്യക്ഷനായി കോൺഗ്രസ് എംപി ശശി തരൂർ തുടരും. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് കമ്മിറ്റിയുടെ അധ്യക്ഷനായി ലോക്‌സഭാ എംപി കക്കോളി ഘോഷ് ദസ്തിദാരെ നിയമിച്ചു. ത്രൃണമൂൽ കോൺഗ്രസ് വിമതവിഭാഗം എംപിയാണ് കക്കോളി ഘോഷ് ദസ്തിദാർ. തൃൺമൂൽ കോൺഗ്രസ് എംപിയായിരുന്നു കൃതി ആസാദായിരുന്നു മുൻ ചെയർമാൻ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി സമരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം, സംഘർഷഭരിതം