
ദില്ലി : ദില്ലി വിദ്യാർത്ഥി പ്രതിഷേധം, അയോധ്യ സംഭാവനയിലെ കൊള്ള എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നതിനാൽ പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തില്‍ അമിത് ഷാ മറുപടി നല്‍കുമെന്നസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രതിപക്ഷം പരിഗണിച്ചിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ആര് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണം. അയോധ്യ സംഭാവനകൊള്ളയില്‍ ചര്‍ച്ച വേണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. അയോധ്യ കൊള്ളയടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും. വ്യാഴാഴ്ച സമ്മേളനം അവസാനിക്കുമ്പോള്‍ എഫ് സി ആര്‍ എ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള നീക്കത്തിലാണ് സര്‍ക്കാരെങ്കിലും എപ്പോഴെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ചോദ്യോത്തര വേളയും ശൂന്യവേളയും ഇന്നലെ തടസ്സപ്പെട്ടു. പ്രധാനപ്പെട്ട ബില്ലുകൾ ചർച്ചകളില്ലാതെയാണ് അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam