വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആര് അനുമതി നൽകി, പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രക്ഷോഭം കനക്കും

Published : Aug 11, 2026, 05:28 AM IST
parliament

Synopsis

വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോ​ഗിക്കാൻ ആര് അനുമതി നൽകിയെന്ന് സർക്കാർ വ്യക്തമാക്കണം. സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും, അയോധ്യ സംഭാവന കൊള്ളയിൽ അടിയന്തര ചർച്ച വേണമെന്നുമുള്ള ആവശ്യങ്ങളിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന സർക്കാരിന്റെ നിർദ്ദേശം പ്രതിപക്ഷം പൂർണ്ണമായി തള്ളി. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോ​ഗിക്കാൻ ആര് അനുമതി നൽകിയെന്ന് സർക്കാർ വ്യക്തമാക്കണം. സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും, അയോധ്യ സംഭാവന കൊള്ളയിൽ അടിയന്തര ചർച്ച വേണമെന്നുമുള്ള ആവശ്യങ്ങളിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.

അതേസമയം, പ്രതിപക്ഷം നിരന്തരം ആവശ്യങ്ങൾ മാറ്റിമറിക്കുകയാണെന്നും കോൺഗ്രസ് ഗോൾപോസ്റ്റ് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ തിരിച്ചടിച്ചു. ഇന്നത്തെ സമ്മേളനത്തിലും വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ഈ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെ, എഫ്.സി.ആർ.എ ഭേദഗതി ബില്ല് കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതായാണ് സൂചന. എന്നാൽ ബില്ല് അവതരിപ്പിക്കുന്ന കൃത്യമായ സമയം സർക്കാർ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ സഭയുടെ പ്രവർത്തനം ഇന്നും സ്തംഭിക്കാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും സ്തംഭിക്കും; സഭ ഇന്നും സ്തംഭിക്കും
Malayalam News Live: വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും