പുതിയ ഐടി ചട്ടം; ഫേസ്ബുക്ക്, യൂട്യൂബ് പ്രതിനിധികള്‍ ഐടി പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി മുമ്പിൽ ഹാജരാകും

By Web TeamFirst Published Jun 19, 2021, 10:24 AM IST
Highlights

നിയമത്തെ ട്വിറ്റർ ബഹുമാനിക്കുന്നതായും. തങ്ങളുടെ പോളിസി  പ്രധാനപ്പെട്ടതാണെന്നും ട്വിറ്റർ പ്രതിനിധികൾ കഴിഞ്ഞ ദിവസം പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചിരുന്നു.
 

ദില്ലി: ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിൾ തുടങ്ങിയ സാമൂഹിക മാധ്യമ കമ്പനികളും ഉടൻ ഐടി പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ ഹാജരാകും. ഇന്നലെ ട്വിറ്ററിനെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് തീരുമാനം. അതേസമയം കൊവിഡ് വ്യാപനമാണ്  പുതിയ ഐടി ചട്ടം നടപ്പാക്കുന്നതിൽ തടസ്സമായതെന്ന് ട്വിറ്റർ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപിൽ അറിയിച്ചതായാണ്  സൂചന.

ട്വിറ്റർ പ്രതിനിധികളെ ഇന്നലെ വിമർശിച്ച ഐ ടി പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി, ട്വിറ്റർ നിയമത്തിന് അതീതമാണോയെന്ന് സമിതിയിൽ വിമർശിച്ചു. എന്നാൽ നിയമത്തെ ട്വിറ്റർ ബഹുമാനിക്കുന്നതായും. തങ്ങളുടെ പോളിസി  പ്രധാനപ്പെട്ടതാണെന്നും ട്വിറ്റർ പ്രതിനിധികൾ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു.

നിയമത്തിന് അതീതമോ? ട്വിറ്റർ പ്രതിനിധികളെ വിമർശിച്ച് ഐ ടി പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!