'വീട്ടില്‍ പോകണം'; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറില്ലെന്ന് യാത്രക്കാര്‍,ബെംഗളൂരുവില്‍ പ്രതിഷേധം

Published : May 14, 2020, 05:04 PM ISTUpdated : May 14, 2020, 05:13 PM IST
'വീട്ടില്‍ പോകണം'; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറില്ലെന്ന് യാത്രക്കാര്‍,ബെംഗളൂരുവില്‍ പ്രതിഷേധം

Synopsis

സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകില്ലെന്നും വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. 

ബെംഗളൂരു: ദില്ലിയില്‍ നിന്നെത്തിയ ഒരു വിഭാഗം യാത്രക്കാര്‍ ബെംഗളൂരുവില്‍ പ്രതിഷേധിക്കുന്നു. സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിലാണ് പ്രതിഷേധം. തങ്ങളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം മുന്‍കൂറായി അറിയിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. 

എന്നാല്‍ സംസ്ഥാനത്തെത്തുന്ന മുഴുവന്‍ പേരും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് അധികൃതരുടെ അറിയിപ്പ്. നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കൂടാതെ വീട്ടിലേക്ക് പോകാന്‍ തങ്ങളെ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 


PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീംകോടതി
'ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു'; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്