ആക്രിക്ക് നൽകിയ പേപ്പറുകളിൽ രോഗികളുടെ വിവരങ്ങൾ, മുംബൈയിൽ 6 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

Published : Jul 08, 2024, 08:51 AM IST
ആക്രിക്ക് നൽകിയ പേപ്പറുകളിൽ രോഗികളുടെ വിവരങ്ങൾ, മുംബൈയിൽ 6 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

Synopsis

പ്ലേറ്റുകളിലുള്ളത് രോഗികളുടെ വിവരങ്ങൾ അല്ലെന്നും സിടി സ്കാൻ സൂക്ഷിക്കുന്ന ഫോൾഡറുകൾ ആണെന്നും  കെഇഎം ആശുപത്രി ഡീനിന്റെ വിശദീകരണം

മുംബൈ: മുംബൈയിൽ രോഗികളുടെ വിവരങ്ങൾ പേപ്പർ പ്ലേറ്റിൽ അച്ചടിച്ച് വന്ന സംഭവത്തിൽ കെഇഎം ആശുപത്രിയിലെ 6 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. പഴയ സിടി സ്കാൻ റെക്കോർ‍ഡ് മുറിയിലെ പേപ്പറുകൾ ആക്രികാർക്ക് നൽകിയതാണെന്നും ഇത് ഉപയോഗിച്ചുള്ള പ്ലേറ്റുകളാണ് വിതരണത്തിന് എത്തിയതെന്നുമാണ് സംഭവത്തേക്കുറിച്ച് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. സംഭവത്തിൽ മുംബൈ കോർപ്പറേഷൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ രോഗികളുടെ വിവരങ്ങൾ അടങ്ങിയ പ്ലേറ്റുകളുടെ വീഡിയോ പ്രചരിച്ചത് മുംബൈയിലെ പ്രശസ്തമായ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങളാണ് പ്ലേറ്റുകളിൽ വന്നത്. രോഗികളുടെ വിവരങ്ങളും രോഗികൾക്ക് ചെയ്ത പ്രൊസീജ്യറുകൾ അടക്കമുള്ള നിർണായക വിവരങ്ങളാണ് പ്ലേറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ രൂക്ഷമായ വിമർശനമാണ് മുൻ മേയർ അടക്കമുള്ളവർ നടത്തിയത്. സംഭവം ചർച്ചയായതിന് പിന്നാലെ ആശുപത്രിയിലെ ആറ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

എന്നാൽ പ്ലേറ്റുകളിലുള്ളത് രോഗികളുടെ വിവരങ്ങൾ അല്ലെന്നും സിടി സ്കാൻ സൂക്ഷിക്കുന്ന ഫോൾഡറുകൾ ആണെന്നും ഇവ ആക്രി കച്ചവടക്കാർക്ക് നൽകിയതാണെന്നുമാണ് കെഇഎം ഡീൻ ഡോ. സംഗീത റാവത്ത് വിശദമാക്കുന്നത്. ചെറിയ കഷ്ണങ്ങളാക്കി മുറിക്കാതെ ഇവ നൽകിയത് തെറ്റായിപ്പോയിയെന്നും ആശുപത്രി ഡീൻ വിശദമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'