
ദില്ലി: മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത് മരുന്നുകൾ ഒരുമിച്ച് വാങ്ങാനുള്ള വ്യവസ്ഥകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇളവ് അനുവദിച്ചു. പ്രായമായവർ, മാറാരോഗികൾ എന്നിവർക്കുള്ള മരുന്ന് വാങ്ങുന്നതിനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്.
ഇവർക്ക് ഇനി മുതൽ മൂന്ന് മാസം വരെയുള്ള മരുന്നുകൾ ഒറ്റതവണയായി വാങ്ങാം. മരുന്ന് വാങ്ങാൻ രോഗി നേരിട്ടെത്തണമെന്നും നിർബന്ധമില്ല. രോഗി ചുമതലപ്പെടുത്തുന്നയാളോ ആശ്രിതനോ മരുന്ന് കുറിപ്പുമായി വന്നാലും മരുന്ന് നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിലൂടെ വ്യക്തമാക്കി.
മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ദേശീയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനും ആളുകൾ മരുന്നുകൾ വാങ്ങുന്നതിനായി തുടർച്ചയായി പുറത്തിറങ്ങാതെയിരിക്കാനുമാണ് സർക്കാർ ഈ പരിഷ്കാരം കൊണ്ടു വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam