Latest Videos

പെഗാസസ് സ്പൈവെയറിൽ ഒരു ഫോൺ ചോർത്താൻ അഞ്ച് കോടി ചിലവെന്ന് റിപ്പോർട്ട്

By Web TeamFirst Published Jul 21, 2021, 9:31 AM IST
Highlights

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ള 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകൾ പെഗാസസ് പട്ടികയിൽ ഉൾപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. 


ദില്ലി: പെ​ഗാസസ് സ്പൈവെയറിൽ അന്വേഷണം പ്രഖ്യാപിക്കും വരെ പ്രതിഷേധം തുടരാൻ തീരുമാനിച്ച് പ്രതിപക്ഷം. സെപൈവെയ‍ർ വാങ്ങാൻ ചിലവാക്കായി തുകയെത്രയെന്ന് കേന്ദ്രസ‍ർക്കാർ വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. ഒരു ഫോൺ ചോർത്താൻ അഞ്ച് കോടി രൂപ വരെ ചെലവ് വരുമെന്ന് ചില മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്രയും വലിയ തുക ചെലവാക്കി ഫോൺ ടാപ്പ് ചെയ്തെങ്കിൽ അതിന് സർക്കാരുകൾക്ക് മാത്രമേ സാധിക്കൂ എന്ന നി​ഗമനം ശക്തമാണ്.  

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ള 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകൾ പെഗാസസ് പട്ടികയിൽ ഉൾപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റാമഫോസ, ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ് എന്നിവരും എൻഎസ്ഒ നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മൊറോക്കോയാണ് ഇമ്മാനുവൽ മാക്രോണിനെ നിരീക്ഷിക്കാനായി നിർദ്ദേശം നൽകിയതെന്നാണ് വിവരം. 

അതേസമയം ഫോറൻസിക് പരിശോധനയ്ക്ക് ഫോണുകൾ നൽകാത്തതിനാൽ ഇവരുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തയില്ലെന്നും വാർത്ത പുറത്തു വിട്ട മാധ്യമങ്ങൾ വ്യക്തമാക്കി. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, സൈനിക മേധാവികൾ, മുതിർന്ന രാഷ്ട്രീയക്കാർ എന്നിവരെയും നിരീക്ഷിച്ചുവെന്നതും പുതിയ വെളിപ്പെടുത്തൽ ആയി പുറത്തുവന്നിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!