കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് കുപ്പിയിൽ മൂത്രം കലർത്തി നൽകി; പ്യൂൺ അറസ്റ്റിൽ; സംഭവം ഒഡിഷയിലെ സർക്കാർ ഓഫീസിൽ

Published : Aug 01, 2025, 04:34 PM IST
Urine instead of Water

Synopsis

മേലുദ്യോഗസ്ഥന് മൂത്രം കലർന്ന വെള്ളം നൽകിയ പ്യൂണിനെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു

ഭുവനേശ്വർ: കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് മൂത്രം കുപ്പിയിലാക്കി നൽകിയ അറ്റൻ്ററെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗുജപതി ജില്ലയിലെ റൂറൽ വാട്ടർ സപ്ലൈ ആൻ്റ് സാനിറ്റേഷൻ ഓഫീസിലാണ് സംഭവം. ഓഫീസിലെ അറ്റൻ്റർ ശിവ നാരായൺ നായകിനെ ഉദയഗിരി പൊലീസ് അറസ്റ്റ് ചെയ്തു. ഓഫീസിലെ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സച്ചിൻ ഗൗഡയുടെ പരാതിയിലാണ് പൊലീസ് നടപടി.

ഇക്കഴിഞ്ഞ ജൂലൈ 23 നാണ് സംഭവം നടന്നത്. ഓഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞും ഇരുവരും ജോലി ചെയ്യുന്നതിനിടെയാണിത്. സചിൻ ഗൗഡയാണ് ശിവ നാരായൺ നായകിനോട് കുടിക്കാൻ വെള്ളം ചോദിച്ചത്. ഓഫീസിൽ വെളിച്ചം കുറവായിരുന്നു. ഈ സമയത്ത് ജോലിത്തിരക്കിലായിരുന്നു സച്ചിൻ. ശിവ നാരായൺ കുപ്പിയിലാക്കി കൊണ്ടുവന്ന വെള്ളം കുടിച്ച ശേഷമാണ് സച്ചിന് സംശയം തോന്നിയത്.

പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥൻ ബെർഹംപുറിലെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കുപ്പി വെള്ളത്തിൻ്റെ സാംപിൾ ലാബിൽ പരിശോധിച്ചപ്പോഴാണ് ഇതിൽ മൂത്രം കലർന്നതായി മനസിലായത്. പിന്നാലെ പൊലീസിൽ പരാതിയും നൽകി.

തനിക്കൊപ്പം ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും ഈ വെള്ളം കുടിച്ചിരുന്നുവെന്നും അവർക്കും ഇതിൽ സംശയം തോന്നിയെന്നും സച്ചിൻ പരാതിയിൽ ആരോപിക്കുന്നു. ശിവ നാരായൺ എന്തിനാണ് ഇത് ചെയ്‌തതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്
180 കി.മി വേഗതയിൽ ചീറിപ്പാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളമ്പിയില്ല! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി