തമിഴ്നാട് സർക്കാരിന് വൻ തിരിച്ചടി, സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് വേണ്ട, ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

Published : Aug 01, 2025, 03:17 PM IST
madras high court

Synopsis

സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ, സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം എന്നും കോടതി അറിയിച്ചു. ‘ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് ഉത്തരവ്.

സർക്കാർ പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം ഉൾപ്പെടുത്തരുത്. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ പേരുകളിൽ ആകരുത് സർക്കാർ പദ്ധതികൾ. നേതാക്കളുടെ പേര് സർക്കാർ പദ്ധതികൾക്ക് നൽകുന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമായിരിക്കും. ഇതിനർത്ഥം സർക്കാർ പദ്ധതികൾ ഉപേക്ഷക്കണം എന്നല്ലെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കും നോട്ടീസ് അയച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ