
ഗുവാഹത്തി: ചെരിഞ്ഞ ആനയെ ഭക്ഷണമാക്കി നാട്ടുകാര്‍. മിസോറാമിലാണ് സംഭവം. ആസാമില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് മിസോറാമിലെ ക്വസ്‌താ വനമേഖലയില്‍ വച്ച് ചരിഞ്ഞത്. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയാണ് ചരിഞ്ഞത്.
ആസാമിലെ കാച്ചാര്‍ സ്വദേശിയായ മുസ്തഫ അഹമ്മദ് ലസ്കര്‍ എന്നയാളുടേതാണ് ചരിഞ്ഞ ആന. എന്നാല്‍ ഇയാള്‍ക്ക് ആനയുടെ മേലുള്ള ഉടമസ്ഥാവകാശം 2014ല്‍ അവസാനിച്ചതാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് . വിവിധ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തതായിരുന്നു ഈ ആനയെ.
ആന ചരിഞ്ഞതോടെ നാട്ടുകാര്‍ ഒന്നിച്ച് കൂടി ആനയെ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ ആനയെ ഇറച്ചിയാക്കിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൃദയാഘാതം നിമിത്തമാണ് ആന ചെരിഞ്ഞതെന്നാണ് നിരീക്ഷണം. എന്നാല്‍ ആനയെ അമിതമായി ജോലി എടുപ്പിച്ചതാണ് മരണകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam