ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണം: ബാബാ രാംദേവ്

Web Desk   | others
Published : Jun 06, 2020, 05:56 PM IST
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണം: ബാബാ രാംദേവ്

Synopsis

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. എന്നാല്‍ ഈ സഹോദര സങ്കല്‍പത്തിന് ഇടയില്‍ നിരവധി തവണയാണ് ചൈന നമ്മുടെ വയറില്‍ കത്തികയറ്റാന്‍ ശ്രമിച്ചത്

ദില്ലി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബാബാ രാംദേവ്. ഇന്ത്യയുടെ നേര്‍ക്കുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഉപദ്രവകരമാണെന്നും ബാബാ രാംദേവ് പറഞ്ഞു. ആജ് തകിന്‍റെ ഇ അജന്‍ഡയില്‍ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്. 

ഇന്ത്യയെ സ്നേഹിക്കുന്ന ഒരാള്‍ പോലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. എന്നാല്‍ ഈ സഹോദര സങ്കല്‍പത്തിന് ഇടയില്‍ നിരവധി തവണയാണ് ചൈന നമ്മുടെ വയറില്‍ കത്തികയറ്റാന്‍ ശ്രമിച്ചത്. ഇന്ത്യയിലേക്കുള്ള കച്ചവട വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഇന്ത്യയെ തന്നെ ദ്രോഹിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ബാബാ രാംദേവ് പറഞ്ഞു. പാകിസ്ഥാന് വേണ്ടിയും ചൈന പണം മുടക്കുന്നുണ്ടെന്നും ബാബാ രാംദേവ് ആരോപിച്ചു.

ഏത് രീതിയില്‍ വേണമെങ്കിലും ഇന്ത്യയെ ഉപദ്രവിക്കാന്‍ ചൈന സജ്ജമാണ്. അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ചൈനയ്ക്കെതിരെ കൈ കോര്‍ക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടി. ചൈനയെ ശത്രിവായി കണ്ട് വെറുക്കുന്ന നിലയിലേക്ക് രാജ്യത്തിന്‍റെ നിലാപാട് മാറണമെന്നും ബാബാ രാംദേവ് പറയുന്നു. 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ