തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അണികളും ബിജെപിയിലേക്ക്

By Web TeamFirst Published Jun 6, 2020, 5:53 PM IST
Highlights

പ്രമുഖ നേതാവും കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ കടകം മൃത്യുഞ്ജയമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്.
 

ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍. സംസ്ഥാനത്തെ പ്രമുഖ നേതാവും കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ കടകം മൃത്യുഞ്ജയമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്. അദ്ദേഹത്തോടൊപ്പം മകനും അനുയായികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. കരിം നഗര്‍ മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് കടകം മൃത്യുഞ്ജയം. 

ബിജെപി സംസ്ഥാന അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ഡി സഞ്ജയ് കുമാര്‍, മുന്‍ മന്ത്രി ഇ പെഡ്ഡി റെഡ്ഡി, മുന്‍ എംപി ജി വിവേക്, മുന്‍ എംഎല്‍എ ശോഭ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് മൃത്യുഞ്ജയവും അനുയായികളും ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. 
കടകം മൃത്യുഞ്ജയം ബിജെപിയില്‍ എത്തിയത് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. തന്റെ ഗുരുവിനെ പോലെയാണെ് മൃത്യുഞ്ജയമെന്നും അദ്ദേഹത്തെ പോലെയുള്ള നേതാക്കന്മാരെ സംസ്ഥാനത്ത് പാര്‍ട്ടി ആവശ്യമാണെന്നും ബണ്ഡി സഞ്ജയ് കുമാര്‍പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബിജെപി നാല് ലോക്സഭ സീറ്റുകള്‍ നേടിയിരുന്നു. 

ഗുജറാത്തിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ഗുജറാത്തില്‍ ബിജെപി ഓപ്പറേഷന്‍ താമര നടത്തുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.
 

click me!