പാക് ആക്രമണം കനത്തു; കയ്യിൽ കിട്ടിയത് പെറുക്കിയെടുത്ത് ഉറി വിട്ട്‌ ഗ്രാമീണർ, സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറി

Published : May 09, 2025, 12:49 PM IST
പാക് ആക്രമണം കനത്തു; കയ്യിൽ കിട്ടിയത് പെറുക്കിയെടുത്ത് ഉറി വിട്ട്‌ ഗ്രാമീണർ, സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറി

Synopsis

സർക്കാർ ഒരുക്കിയിരിക്കുന്ന താൽക്കാലിക സുരക്ഷ കേന്ദ്രങ്ങളിലേക്കാണ് ഗ്രാമീണർ പലരും മാറുന്നത്. ഇന്നലെ പരാത്രി പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം കനത്തിരുന്നു. 

ജമ്മു: പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഒരു നാട് പൂർണമായി ഒഴിഞ്ഞുപോകുന്ന കാഴ്ചയാണ് ഉറിയിലെ ഗ്രാമീണ മേഖലകളിൽ കാണുന്നത്. കനത്ത മഴയാണ് ഉറി മേഖലയിലുള്ളത്. എന്നാൽ ഇതെല്ലാം അവഗണിച്ച് കയ്യിൽ കിട്ടിയതെല്ലാം പറക്കിയെടുത്ത് കുട്ടികളെ ചേർത്തിരുത്തി കിട്ടുന്ന വാഹനത്തിൽ സുരക്ഷിത മേഖലയിലേക്ക് പോകുകയാണ് അതിർത്തി മേഖലയില ജനങ്ങൾ. സർക്കാർ ഒരുക്കിയിരിക്കുന്ന താൽക്കാലിക സുരക്ഷാ കേന്ദ്രങ്ങളിലേക്കാണ് ഗ്രാമീണർ പലരും മാറുന്നത്. ഇന്നലെ പരാത്രി പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം കനത്തിരുന്നു. 

 

അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തിയ ആക്രമണ നീക്കം തകര്‍ത്തതിനൊപ്പം തന്നെ പ്രത്യാക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന് കനത്ത പ്രഹരമാണ് ഇന്നലെ രാത്രി മുതൽ നൽകിയത്. പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വിജയകരമായി ചെറുത്ത് ശക്തമായി തിരിച്ചടിച്ച രാത്രിയാണ് കടന്നുപോയത്. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിങ്ങനെ പ്രധാന പാക് നഗരങ്ങളെ വിറപ്പിച്ച തിരിച്ചടി ഇന്ത്യ നൽകി. പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് വരെയെത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാൻ ഞെട്ടി വിറച്ചു. പാകിസ്താന്‍റെ സാഹസത്തിന് തന്ത്രപ്രധാനമായ ഈ നാല് പാക് നഗരങ്ങളിൽ ആണ് ഇന്ത്യ തിരിച്ചടി നൽകിയത്. പാകിസ്ഥാന്‍റെ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങളെ തടയാൻ ഇന്ത്യയ്ക്ക് കവചമായത് സുദര്‍ശൻ ചക്ര എന്ന വിളിപ്പേരുള്ള എസ്-400 മിസൈൽ സിസ്റ്റമാണ്. വളരെ വലിയ പ്രദേശത്ത് തുടര്‍ച്ചയായതും ഫലപ്രദവുമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള ശേഷിയുള്ളവയാണ് എസ്-400 മിസൈൽ സിസ്റ്റം. റഷ്യൻ നിര്‍മിതമായ ഈ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്നലെ രാത്രി മുതൽ ഇന്ത്യക്ക് സൂപ്പര്‍ കവചമായി മാറിയത്. ഇന്ത്യയിൽ എത്തിച്ചശേഷം കൂടുതൽ മാറ്റം വരുത്തിയാണ് ഇത് ഉപയോഗിക്കുന്നത്.

ഇന്ത്യയ്ക്കുനേരെ ആക്രമണം രണ്ടു ഘട്ടങ്ങളിലായി

ഇന്നലെ പാകിസ്ഥാനിൽ നിന്ന്  രണ്ടു ഘട്ടമായാണ് ഇന്ത്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ 15 സൈനികകേന്ദ്രങ്ങളായിരുന്നു രണ്ട് ആക്രമണത്തിലും പാകിസ്താന്‍റെ ലക്ഷ്യം. എന്നാൽ, ആ ശ്രമം നൊടിയിടയിൽ ഇന്ത്യ തകർത്തു. അവന്തിപ്പോര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപുർത്തല, ജലന്ധർ, ലുധിയാന, ആദംപുർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, അട്ടർലെ, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലൂടെ പാകിസ്ഥാൻ ലക്ഷ്യമിട്ടത്.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ സുദർശൻ ചക്രയാണ് ഈ ആക്രമണങ്ങള പ്രതിരോധിച്ച് തകർത്തത്.  ജമ്മു, പഠാൻകോട്ട്, ഉധംപുർ സൈനികത്താവളങ്ങളില്‍ പാകിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമത്തിൽ ആർക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. അൻപതിലേറെ പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു.

പെട്രോൾ പമ്പുകളിൽ തിരക്ക് കൂട്ടണ്ട, ഇന്ധനം വാങ്ങിക്കൂട്ടേണ്ടതുമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഐഒസിഎൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി