
ചെന്നൈ: നരേന്ദ്രമോദി അല്ല, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നത് കാണാനാണ് ജനങ്ങൾ കാത്തിരിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തച്ചുടക്കുമെന്നും നാരായണസ്വാമി പറഞ്ഞു.
'കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നിങ്ങൾ എന്താണ് രാജ്യത്തിനു വേണ്ടി ചെയ്തത്? ജോലികൾ നൽകാതെയും നോട്ട് നിരോധനവും, ജിഎസ്ടിയും കൊണ്ടുവന്ന് ജനങ്ങളെ ദുഃഖത്തിലാഴ്ത്തുക മാത്രമാണ് നിങ്ങൾ ചെയ്തത്. നോട്ട് നിരോധനത്തോടെ വ്യവസായത്തെയും ബിസിനസ്സുകളെയും പ്രവര്‍ത്തനരഹിതമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മോദി ഇതിനോടകം തന്നെ തകർത്തുകഴിഞ്ഞു. വീണ്ടും മോദി അധികാരത്തിലെത്തുകയാണെങ്കിൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തച്ചുടക്കും'- നാരായണസ്വാമി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പുൽവാമ ആക്രമണം, സർജിക്കൽ സ്ട്രൈക്ക്, എന്നിവയെ പറ്റി മോദി കൂടുതൽ സംസാരിച്ച് സായുധസേനയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സേനയോട് അദ്ദേഹം മാപ്പു പറയണമെന്നും നാരായണസ്വാമി ആവശ്യപ്പെട്ടു. സായുധസേനയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുയല്ല മറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ കഴിവുകൾ അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam