Latest Videos

വാരാണസിയിലെ സ്വീകരണം മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്‍റെ തെളിവ്: അമിത് ഷാ

By Web TeamFirst Published May 27, 2019, 12:51 PM IST
Highlights

വാരണാസിയിലെ വോട്ടർമാർ കൈവിടില്ലെന്ന വിശ്വാസത്തോടെയാണ് മോദി രാജ്യത്തുടനീളം പ്രചാരണത്തിനിറങ്ങിയത്. അദ്ദേഹത്തിന്‍റെ വിശ്വാസം വാരാണസിയിലെ ജനം കാത്ത് സൂക്ഷിച്ചെന്നും അമിത് ഷാ പറഞ്ഞു.
 

ലഖ്നൗ: വാരാണസിയിൽ മോദിക്ക് ലഭിച്ച സ്വീകരണം അദ്ദേഹത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.

വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മോദി രാജ്യത്തുടനീളം പ്രചാരണത്തിലായിരുന്നു. വാരണാസിയിലെ വോട്ടർമാർ കൈവിടില്ലെന്ന വിശ്വാസത്തോടെയാണ് മോദി രാജ്യത്തുടനീളം പ്രചാരണത്തിനിറങ്ങിയത്. അദ്ദേഹത്തിന്‍റെ വിശ്വാസം വാരാണസിയിലെ ജനം കാത്ത് സൂക്ഷിച്ചെന്നും അമിത് ഷാ പറഞ്ഞു.

click me!