ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്‍റ്; റോബർട്ട് വദ്രയ്ക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

By Web TeamFirst Published May 27, 2019, 12:11 PM IST
Highlights

യുപിഎ സർക്കാരിനെ കാലത്ത് നടത്തിയ ഇടപാടുകളിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച്  വിദേശത്തു സ്വത്ത് സാമ്പാദിച്ചു എന്നാണ് വദ്രക്കെതിരായ കേസ്. 

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയ്ക്കും സഹായി മനോജ്‌ അറോറയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി വദ്രയ്ക്ക് അനുവദിച്ച  മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.

കേസിൽ ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. എന്നാൽ വദ്രയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് എൻഫോഴ്സ്മെന്‍റ്.

യുപിഎ സർക്കാരിന്‍റെ കാലത്ത് നടത്തിയ ഇടപാടുകളിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച്  വിദേശത്തു സ്വത്ത് സാമ്പാദിച്ചു എന്നാണ് വദ്രക്കെതിരായ കേസ്.  ജൂലൈ 17 നു കേസിൽ വിശദമായി വാദം കേൾക്കും.
 

click me!