
ബെംഗളുരു: കര്‍ണാടകയില്‍ ഭരണത്തില്‍ വരിക സഖ്യ സര്‍ക്കാരെന്ന പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ് സര്‍വ്വേ ഫലം. ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ വിഭാഗം നടത്തിയ സര്‍വ്വേയിലാണ് ബിജെപിയും ജനതാദള്‍ സെക്കുലര്‍ വിഭാഗവുമായി ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാകും കര്‍ണാടകയെ കാത്തിരിക്കുന്നതെന്ന് പ്രവചനം നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകള്‍ നിലവിലെ സര്‍ക്കാരില്‍ അതൃപ്തരാണ്. എന്നാല്‍ 52 ശതമാനം പേര്‍ നിലവിലെ സര്‍ക്കാരില്‍ തൃപ്തരും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് വിലയിരുത്തുന്നവരുമാണ്.
44 ശതമാനം ആളുകളാണ് സഖ്യ സര്‍ക്കാരിനാണ് സാധ്യത കൂടുതലെന്ന് വിലയിരുത്തുന്നത്. എന്നാല്‍ 20 ശതമാനത്തോളം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നുണ്ട്. 3.5 മില്യണ്‍ ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 52 ശതമാനം പേര്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരാണ്. കന്നഡ, ഇംഗ്ലീഷ് സംസാരിക്കുന്ന ഡിജിറ്റല്‍ വായനക്കാര്‍ എന്നിവര്‍ക്കിടയിലാണ് സര്‍വേ നടന്നത്.
നേരത്തെ കര്‍ണാടകയെ കാത്തിരിക്കുന്നത് തൂക്ക് സഭയെന്നാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയിട്ടുള്ളത്. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ ആദ്യ റൌണ്ട് സര്‍വ്വേ കര്‍ണാടകയെ കാത്തിരിക്കുന്നത് കൂക്കുസഭയെന്ന പ്രവചനം നടത്തിയത്. 98 മുതല്‍ 109 വരെ സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ള കോണ്‍ഗ്രസിന് 89 മുതല്‍ 97 വരെ സീറ്റ് ലഭിക്കാനാണ് സാധ്യത. തനിച്ച് മത്സരിക്കുന്ന ജെഡിഎസിന് 25 മുതല്‍ 29 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന സൂചനയും സര്‍വ്വേ നല്‍കിയിരുന്നു.
കര്‍ണാടകയെ കാത്തിരിക്കുന്നത് തൂക്കുസഭ, ബിജെപിക്ക് 109 വരെ സീറ്റുകളെന്ന് പ്രവചനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam