
പറ്റ്ന: വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേറ്റത് അറിഞ്ഞില്ല. പിന്നീട് നർത്തകൻ സ്റ്റേജിൽ തളർന്നു വീണപ്പോഴാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്.
ഛഠ് പൂജയോട് അനുബന്ധിച്ചുള്ള കലാപരിപാടിയുടെ ഭാഗമായാണ് ഗൌരവ് കുമാർ മൂർഖൻ പാമ്പുകളെ കഴുത്തിലും കയ്യിലുമായി ചുറ്റി നൃത്തം ചെയ്തത്. പത്തി വിടർത്തിയ രണ്ട് പാമ്പുകളെ സ്റ്റേജിലും നിരത്തിയിരുന്നു. നൃത്തം പുരോഗമിക്കവേ ഗൌരവിന്‍റെ കയ്യിലാണ് പാമ്പ് കടിയേറ്റത്. ഇത് നൃത്തത്തിൽ മുഴുകിയ ഗൌരവോ കാണികളോ അറിഞ്ഞില്ല. വൈകാതെ ബോധംകെട്ട് സ്റ്റേജിൽ വീണു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റെന്ന് വ്യക്തമായത്. ബിഹാറിലെ സഹർസയിലാണ് സംഭവം.
വർഷങ്ങളായി താൻ ഇത്തരം സ്റ്റേജ് ഷോകൾ ചെയ്യാറുണ്ടെന്ന് ഗൌരവ് പറഞ്ഞു. എന്നാൽ പാമ്പിന്‍റെ കടിയേൽക്കുന്നത് ആദ്യമായാണ്. വളരെ ചെറിയ വരുമാനമേ ഇതിലൂടെ ലഭിക്കൂ. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഗൌരവ് ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണ്.
വിവാഹാഘോഷം അതിരുവിട്ടു, സഹോദരന്‍റെ പിഴവ് കാരണം വധു ഗുരുതരാവസ്ഥയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam