കൊറോമണ്ഡൽ പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടില്ല; മലിനീകരണ നിയന്ത്രണ ബോർഡ്‌

Published : Dec 31, 2023, 02:21 PM IST
കൊറോമണ്ഡൽ പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടില്ല; മലിനീകരണ നിയന്ത്രണ ബോർഡ്‌

Synopsis

സംസ്ഥാന സർക്കാർ നിയോഗിച്ച ഏഴംഗ സമിതി ഫാക്ടറി പരിശോധിച്ച് അമോണിയ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയതായും മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ വളം നിർമ്മാണ കമ്പനി വിശദമാക്കിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രതികരണം.

എണ്ണൂർ: ചെന്നൈ എണ്ണൂരിലെ അമോണിയ ചോർച്ചയ്ക്ക് ഇടയാക്കിയ കൊറോമണ്ഡൽ പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ്‌. പ്ലാന്റ് തുറക്കാൻ വിദഗ്ധ സമിതി അനുമതി നൽകിയെന്ന കന്പനി അവകാശവാദത്തോടാണ് പ്രതികരണം. കഴിഞ്ഞ ദിവസമാണ് വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പ്ലാന്റ് തുറക്കാൻ അനുമതി നൽകിയെന്നാണ് കമ്പനിയുടെ വാർത്താകുറിപ്പ് പുറത്ത് വന്നത്.

വാതക ചോർച്ചയ്ക്ക് പിന്നാലെ ആശുപത്രിയിൽ ആയ എല്ലാവരും വീട്ടിലേക്ക് മടങ്ങിയെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ വിശദമാക്കിയിരുന്നു. ഡിസംബർ 26നുണ്ടായ അമോണിയ ചോർച്ചയ്ക്ക് പിന്നാലെ 52ഓളം ആളുകളാണ് ആശുപത്രിയിലായത്. ഫാക്ടറിയിലും പരിസരത്തും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായാണ് കൊറമാണ്ഡൽ കമ്പനി വാർത്താക്കുറിപ്പിൽ കമ്പനി അവകാശപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ നിയോഗിച്ച ഏഴംഗ സമിതി ഫാക്ടറി പരിശോധിച്ച് അമോണിയ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയതായും മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ വളം നിർമ്മാണ കമ്പനി വിശദമാക്കിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രതികരണം.

വള നിർമ്മാണ കമ്പനി തീരമേഖലയിലെ പൈപ്പ് ലൈനിലെ പ്രവർത്തനങ്ങൾ നിർത്തണമെന്നും ആവശ്യമായ അനുമതികൾ നേടിയതിന് ശേഷം മാത്രമ തുറന്ന് പ്രവർത്തിക്കാന്‍ പാടുള്ളൂവെന്നുമാണ് മലിനീകരണ നിയന്ത്രണ ബോർഡ് വിശദമാക്കുന്നത്. നേരത്തെ അമോണിയ ചോർച്ചയ്ക്ക് പിന്നാലെ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ് അടച്ചിടുമെന്നായിരുന്നു തമിഴ്നാട് പരിസ്ഥിതി മന്ത്രി മെയ്യനാഥന്‍ ശിവ വിശദമാക്കിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്