
ദില്ലി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയില്‍ ഹര്‍ജി നല്‍കി. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ആഗ്ര കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും.
അതേസമയം, ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലർച്ചെ പൂജ നടന്നത്. വിഷയത്തില്‍ മുസ്ലീം വ്യക്തി ബോര്‍ഡ് പ്രതിനിധികള്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്.ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നുവെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ആരോപിച്ചു.കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടൽ തടയണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam