'ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റ്'; അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജി

By Web TeamFirst Published Jun 8, 2021, 2:29 PM IST
Highlights

ലോക്ക്ഡൗണ്‍ മൂലം ദ്വീപിലെ 80 ശതമാനത്തോളം ആളുകളും ഉപജീവനമാർഗങ്ങൾ മുടങ്ങിയ സ്ഥിതിയിൽ ആണെന്നും ഹർജിയിൽ പറയുന്നു.

കവരത്തി: ലോക്ക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപ് നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ദ്വീപ് നിവാസികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ലോക്ക്ഡൗണ്‍ മൂലം ദ്വീപിലെ 80 ശതമാനത്തോളം ആളുകളും ഉപജീവനമാർഗങ്ങൾ മുടങ്ങിയ സ്ഥിതിയിൽ ആണെന്നും ഹർജിയിൽ പറയുന്നു. ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം കെ കെ നാസിഹ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!