
ചെന്നൈ: ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ച ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കടകൾക്കും വ്യവസായശാലകൾക്കും ഇളവ് നൽകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളും തുറക്കാനും അനുമതി നല്‍കണമെന്നാണ് ആവശ്യം. ചെന്നൈ സ്വദേശി ആർ കെ ജലീൽ നല്‍കിയ ഹർജി നാളെ കോടതി പരിഗണിക്കും. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ രാജ്യത്ത് ആരാധനാലയങ്ങളടക്കം അടച്ചിട്ടിരിക്കുകയാണ്. ചടങ്ങുകള്‍ നടക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് പ്രവേശനമില്ല.
തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. രോഗം പടരുന്നത് തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ കോയമ്പേട് മാര്‍ക്കറ്റ് അടക്കം പൂര്‍ണമായും അടച്ചിട്ടു. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കോയമ്പേട് തിരുവാണ്‍മയൂര്‍ ചന്തയില്‍ വന്നുപോയവരാണ് കൊവിഡ് ബാധിതരില്‍ അധികവും. ചെന്നൈയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ എട്ട് ജീവനകാര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam