
ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തമാസം വാദം കേൾക്കും. ഹരിയാന മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കരൺ സിംഗ് ദലാൽ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.
ഹര്‍ജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം തളളിക്കൊണ്ടാണ് നേരത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മാറ്റി പകരം പേപ്പർ ബാലറ്റ് തന്നെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബെഞ്ച് തള്ളിയിരുന്നു. ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam