കേന്ദ്രത്തിനും പ്രതിപക്ഷത്തിനും നിർണായകം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

Published : Oct 27, 2026, 06:26 AM ISTUpdated : Oct 27, 2026, 06:29 AM IST
Gyanesh kumar

Synopsis

നേരത്തെ ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' മഹാറാലിയും അടക്കമുള്ള തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിരുന്നു.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. എസ്ഐആർ സംബന്ധിച്ച് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നും ഹർജിയിലെ ആരോപണങ്ങൾ ഒരു വാർത്താ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിന് വിശദമായ മറുപടി നൽകുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ അറിയിച്ചു. കമ്മീഷൻ എടുത്ത തീരുമാനങ്ങളെയാണ് രണ്ട് കമ്മീഷണർമാർ ചോദ്യം ചെയ്തത്. എന്തുകൊണ്ട് ആദ്യം രണ്ട് കമ്മീഷണർമാരെ അറിയിക്കാതെ തീരുമാനമെടുത്തു എന്നത് വിശദീകരിക്കണം. ഇക്കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമല്ല എന്ന് ഇന്ത്യാ സഖ്യ നേതാക്കൾ ആരോപിച്ചു. ശിവസേന നേതാവ് സഞ്ജയ് റൗത്തിൻറെ നിലപാടും ഇന്ന് സുപ്രീം കോടതി തേടും. അതേസമയം, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടൽ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് ട്രൈബ്യൂണൽ ജഡ്ജിമാർ നിർദേശിച്ചു. ആധാർ ആധികാരികത പരിശോധിക്കാനുള്ള സംവിധാനം അന്തിമ തീരുമാനങ്ങളെ ബാധിക്കുന്നുവെന്നും ട്രൈബ്യൂണൽ ജഡ്ജിമാർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അർണബ്' ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും, കടുത്ത ജാ​ഗ്രത, 53 ട്രെയിനുകൾ റദ്ദാക്കി
100% എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് കേന്ദ്ര അനുമതി: മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ