മുംബൈയില്‍ പെട്രോള്‍ വില നൂറുകടന്നു

By Web TeamFirst Published May 29, 2021, 6:43 PM IST
Highlights

പെട്രോളിന് 100.19 രൂപയും ഡീസലിന് 92.17 രൂപയുമാണ് ശനിയാഴ്ച മുംബൈയില്‍ ഈടാക്കിയത്. താനെയിലും നവി മുംബൈയിലും  100. 32 രൂപയാണ് വില.
 

മുംബൈ: രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. പെട്രോളിന് 100.19 രൂപയും ഡീസലിന് 92.17 രൂപയുമാണ് ശനിയാഴ്ച മുംബൈയില്‍ ഈടാക്കിയത്. താനെയിലും നവി മുംബൈയിലും 100. 32 രൂപയാണ് വില. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറക്കണമെന്ന് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടു. ഡീസല്‍ വിലയില്‍ വര്‍ധനവ് വരുന്നത് രാജ്യത്തെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും. ഡീസല്‍ വില വര്‍ധന അവശ്യ വസ്തുക്കളുടെ വിലയിലും വര്‍ധനവുണ്ടാക്കും. 

പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് കേരളത്തില്‍ ഇന്ന് കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!