ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ വിമര്‍ശനം ശക്തം

Published : Aug 15, 2025, 12:00 PM ISTUpdated : Aug 15, 2025, 12:10 PM IST
poster

Synopsis

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ.

ദില്ലി: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ. മ​ഹാത്മാ ​ഗാന്ധിക്ക് മുകളിൽ സവർക്കർ എന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിമർശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. കോണ്‍ഗ്രസ് അടക്കം വിമര്‍ശനം ശക്തമാക്കുന്നുണ്ട്. മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റേത് എന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. ആരായിരുന്നു സവര്‍ക്കര്‍ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വകുപ്പ് കൈകാര്യ ചെയ്യുന്നവര്‍ മറുപടി പറയണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'