ജനത്തിന് ഇരുട്ടടിയാകുമോ? മൊബൈൽ ഫോൺ നമ്പറുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശം, സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പാകും

Published : Jun 13, 2024, 10:22 AM IST
ജനത്തിന് ഇരുട്ടടിയാകുമോ? മൊബൈൽ ഫോൺ നമ്പറുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശം, സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പാകും

Synopsis

ഉപയോഗിക്കാത്ത നമ്പറുകൾക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്. ഉപയോ​ഗമില്ലാത്ത നമ്പറുകൾ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്.  

ദില്ലി: രാജ്യത്ത് മൊബൈൽ ഫോൺ നമ്പറിന് പണമീടാക്കാൻ നിർദേശം. ടെലികോം റെഗുലേറ്ററായ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശത്തിന് സർക്കാർ അനുമതി ലഭിച്ചാൽ പുതിയ മൊബൈൽ ഫോൺ നമ്പറിനും ലാൻഡ്‌ലൈൻ നമ്പറുകൾക്കും പണം നൽകേണ്ടി വരും. ഫോൺ നമ്പർ  പൊതു വിഭവമാണെന്നാണ് ട്രായിയുടെ നിരീക്ഷണം. കൂടാതെ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നും നമ്പറിന് ചാർജ് ചുമത്തിയേക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ഭാരം വരുത്തുന്നതാണ് നടപടി. ഡാറ്റാ പ്ലാനുകൾക്ക് വില ഉയരാനും തീരുമാനം കാരണമാകുമെന്നും വിശകലന വിദഗ്ധരും വ്യവസായ മേഖലയിലുള്ളവരും അഭിപ്രായപ്പെടുന്നു.

സ്‌പെക്‌ട്രം പോലെ, നമ്പറിംഗ് സ്‌പെയ്‌സിൻ്റെ ഉടമസ്ഥാവകാശം ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലാണെന്നും ലൈസൻസുകളുടെ കാലയളവിൽ നിയുക്ത നമ്പർ റിസോഴ്‌സിൻ്റെ മേൽ മൊബൈൽ ഓപ്പറേറ്റർമാർക്ക് ഉപയോഗാവകാശം മാത്രമേ നൽകുന്നുള്ളൂവെന്നും ട്രായ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ പാസാക്കിയ പുതിയ ടെലികോം നിയമത്തിൽ 'ടെലികോം ഐഡൻ്റിഫയറുകൾ' എന്നറിയപ്പെടുന്ന നമ്പറുകൾക്ക് ചാർജ് ചെയ്യാമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു. ഒന്നുകിൽ ഒരു നമ്പറിന് ഒറ്റത്തവണ ചാർജ് ഈടാക്കുകയോ അല്ലെങ്കിൽ വാർഷിക നിരക്ക് ഈടാക്കുകയോ അല്ലെങ്കിൽ കേന്ദ്രീകൃതമായി സർക്കാർ നടത്തുന്ന ലേലത്തിൽ നമ്പറിംഗ് സീരീസ് വാങ്ങി അനുവദിക്കുകയോ ചെയ്യാമെന്ന് ട്രായ് പറഞ്ഞു.

ഉപയോഗിക്കാത്ത നമ്പറുകൾക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്. ഉപയോ​ഗമില്ലാത്ത നമ്പറുകൾ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്.   മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നോ വരിക്കാരിൽ നിന്നോ ടെലിഫോൺ നമ്പറുകൾക്ക് ഫീസ് ഈടാക്കുന്ന നിരവധി രാജ്യങ്ങളെ ട്രായ് ഉദ്ധരിച്ചു. ഓസ്‌ട്രേലിയ, സിംഗപ്പൂർ, ബെൽജിയം, ഫിൻലാൻഡ്, യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോംഗ്, ബൾഗേറിയ, കുവൈറ്റ്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ  നമ്പറുകൾക്ക് പണമീടാക്കുന്നതായും ട്രായ് പറഞ്ഞു.

ട്രായിയുടെ നീക്കത്തിനെതിരെ ഈ രം​ഗത്തെ വിദ​ഗ്ധർ രം​ഗത്തുവന്നു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരം ചുമത്തുന്നതാണ് നടപടിയെന്നും ഉപയോ​ഗിക്കാത്ത നമ്പറുകൾക്ക് റീഫ്രഷിങ് കാലാവധി നൽകി വീണ്ടും അനുവദിക്കുകയാണ് പരിഹാരമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെട്ടു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു ,കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ
പുതുവര്‍ഷത്തില്‍ ബിജെപിയില്‍ തലമുറമാറ്റം, നിതിൻ നബീൻ ജനുവരിയിൽ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റേടുക്കും