സെന്‍ട്രല്‍ വിസ്ത പദ്ധതി നിർമ്മാണം; സ്ഥലത്ത് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു

By Web TeamFirst Published May 13, 2021, 7:36 PM IST
Highlights

പുതിയ പാര്‍ലമെന്‍റ് കെട്ടിടം, രാജ്‍പഥ് മോടിപിടിപ്പിക്കല്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി, ഓഫീസ്  നിര്‍മ്മാണം അടക്കമുള്ളവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലുള്ളത്.

ദില്ലി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് അധികൃതര്‍.  കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന നിർമ്മാണത്തിനെതിരെ വ്യാപക വിമ‍ർശനം ഉയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്‍റെ നടപടി. 

പുതിയ പാര്‍ലമെന്‍റ് കെട്ടിടം, രാജ്‍പഥ് മോടിപിടിപ്പിക്കല്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി, ഓഫീസ്  നിര്‍മ്മാണം അടക്കമുള്ളവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലുള്ളത്. അതേസമയം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി  വീണ്ടും മാറ്റിവെച്ചു. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാരിനായുള്ള നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഛത്തീസ്ഡഡ് സർക്കാര്‍ ഉത്തരവിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!