
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ( agriculture laws) സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍(Haryana Chief Minister Manohar Lal Khattar) . ഞായറാഴ്ച ചണ്ഡിഗഡില്‍ വച്ച് നടന്ന ബിജെപിയുടെ (BJP) കിസാന്‍ മോര്‍ച്ച( Kisan Morcha) യോഗത്തിലാണ് ഖട്ടറിന്‍റെ വിവാദ പ്രസ്താവന. 500 മുതല്‍ ആയിരം പേരുള്ള ഗ്രൂപ്പുകളായി ജയിലില്‍ പോകാന്‍ വരെ തയ്യാറാവണം. പ്രതിഷേധിക്കുന്ന കര്‍ഷകരെ ആക്രമിക്കുന്നതിന് പരസ്യമായ ആഹ്വാനം നല്‍കുന്നതാണ് മനോഹര്‍ലാല്‍ ഖട്ടറിന്‍റെ ( Manohar Lal Khattar) പരാമര്‍ശം എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ കമ്പുകള്‍ എടുക്കണമെന്നും തിരിച്ചടി നല്‍കണമെന്നുമാണ് ഖട്ടര്‍ യോഗത്തിനിടയില്‍ ആവശ്യപ്പെടുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുക കൂടി ചെയ്തതോടെ ഹരിയാന മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. കര്‍ഷക സമരത്തിന്‍റെ പ്രത്യാഘാതങ്ങള്‍ യോഗം വിലയിരുത്തി. ദക്ഷിണ ഹരിയാനയെ സമരം സാരമായി ബാധിച്ചിട്ടില്ലെന്നും വടക്കന്‍ ഹരിയാന അടക്കമുള്ള മേഖലയിലാണ് കര്‍ഷക സമരം സാരമായി ബാധിച്ചതെന്നും യോഗം വിലയിരുത്തി. ചെറുസംഘങ്ങളായി സമരത്തിലേര്‍പ്പെടുന്ന കര്‍ഷകരെ തിരിച്ചടിച്ച് ജയിലില്‍ പോയാല്‍ നിരാശപ്പെടാനില്ലെന്നും ഖട്ടര്‍ പറയുന്നുണ്ട്. മൂന്നുമുതല്‍ ആറ് മാസം വരെയാവും ജയില്‍ ശിക്ഷ പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ നേതാക്കളാവുമെന്നും നിങ്ങളുടെ പേരുകള്‍ ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കുമെന്നും ഖട്ടര്‍ പറയുന്നു.
അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഖട്ടറിന്‍റെ വാക്കുകളെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊതുവേദിയില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിലൂടെ ഖട്ടര്‍ ഭരണഘടനയെ വഞ്ചിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിക്കുന്നു. മോദിയുടേയും നദ്ദയുടേയും അനുമതി ഈ നീക്കത്തിനുണ്ടോയെന്നും സുര്‍ജേവാല ചോദ്യം ചെയ്തു. ക്രമസമാധാനം തകര്‍ക്കാന്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുകയാണ്. എത്ര അരാജകത്വം നിറഞ്ഞ സര്‍ക്കാരാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും സുര്‍ജേവാല നിരീക്ഷിക്കുന്നു. ഹരിയാനയില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam