
നാസിക്: വിനോദ യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം ചെറുത്ത കുടുംബത്തെ കിലോമീറ്ററോളം കാറിൽ തുരത്തി യുവാക്കളുടെ സംഘം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇഗത്പുരിക്ക് സമീപമുള്ള ഭാവ്ലി അണക്കെട്ടും വെള്ളച്ചാട്ടവും കാണാനെത്തിയതായിരുന്നു നാസികിൽ നിന്നുള്ള കുടുംബം. വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബത്തിലെ സ്ത്രീകളെ യുവാക്കളുടെ സംഘം അപമാനിക്കാൻ ശ്രമിച്ചിരുന്നു. സംഘത്തിന്റെ ലൈംഗികാതിക്രമ ശ്രമം കുടുംബത്തിലെ സ്ത്രീകളും കുടുംബ നാഥനും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഭാവ്ലി ഡാം പരിസരത്ത് നിന്ന് കാറിൽ മടങ്ങിയ എട്ടംഗ കുടുംബത്തിന് നേരെ യുവാക്കൾ സംഘടിച്ചെത്തുകയായിരുന്നു. ദേശീയപാതയിൽ കയറി വാഹനം മുന്നോട്ട് എടുത്ത കുടുംബത്തെ കാറിലും ബൈക്കുകളിലുമായി യുവാക്കളുടെ സംഘം 15 കിലോമീറ്ററിലേറെയാണ് തുരത്തിയത്.
Nashik, Maharashtra: A family visiting Bhavali Dam was allegedly attacked by 5 to 6 goons.
The family says the attackers chased their car for nearly 15 km.
They claim the men tried to sexually harass the women in the family, and they resisted.
Was there no police presence for… pic.twitter.com/ls00cRUjON— Facts (@BefittingFacts) July 14, 2026
ഇതിനിടെ ഇരുമ്പ് ദണ്ഡുകളുമായി യുവാക്കൾ കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ തകർക്കുകയായിരുന്നു. ടോൾ ഗേറ്റിൽ പോലും പൊലീസ് സാന്നിധ്യം കാണാതെ വന്നതിനാൽ ഭയന്ന് പോയ കുടുംബം തകരാറുകൾ പറ്റിയ കാറുമായി നാസികിലേക്ക് അതിവേഗം മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ആക്രമണ ദൃശ്യങ്ങൾ അടക്കം കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ട്രാഫിക് ബ്ലോക്കിൽ കാർ വേഗം കുറയ്ക്കുന്ന സമയത്തെല്ലാം തന്നെ യുവാക്കൾ ഇരുമ്പ് ദണ്ഡുമായി കുടുംബത്തിന്റെ കാർ ആക്രമിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ നിലവിൽ 9 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam