ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, ഒടുവിൽ പിടിവിട്ട് യുവാവ് താഴേക്ക്; വീഡിയോ പങ്കുവച്ച് പീയുഷ് ഗോയല്‍

Web Desk   | Asianet News
Published : Feb 18, 2020, 05:03 PM ISTUpdated : Feb 18, 2020, 05:06 PM IST
ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, ഒടുവിൽ പിടിവിട്ട് യുവാവ് താഴേക്ക്; വീഡിയോ പങ്കുവച്ച് പീയുഷ് ഗോയല്‍

Synopsis

രൂക്ഷ വിമർശനത്തോടെയാണ് പീയുഷ് ​ഗോയൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നത് ധീരതയൊന്നുമല്ല. അത് വിഢിയുടെ ലക്ഷണമാണ്' എന്നാണ് ​ഗോയല്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

മൂഹമാധ്യമങ്ങളിൽ ടിക് ടോക്ക് വീ‍ഡിയോകളാണ് ഇപ്പോൾ താരം. ഇതിന് വേണ്ടി എന്ത് റിസ്ക്കെടുക്കാനും ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഇത്തരം റിസ്ക്കുകള്‍ ജീവന് തന്നെ ഭീഷണി ആകാറുണ്ട്. അത്തരത്തിൽ ഞെട്ടിപ്പിക്കുന്നൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നെഞ്ചിടിപ്പിക്കുന്ന ഈ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
 
ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് നടത്തുന്ന അഭ്യാസമാണ് വീഡിയോയിലുള്ളത്. ട്രെയിനിന്റെ ഡോറിനടുത്തായി തൂങ്ങിക്കിടക്കുകയാണ് യുവാവ്. ഇതിനിടെ നിലത്ത് കാൽ മുട്ടിക്കാനുള്ള ശ്രമവും ഈ യുവാവ് നടത്തുന്നുണ്ട്. ഒറ്റക്കാലില്‍ നിന്നായിരുന്നു അഭ്യാസം. അതിനിടെ കാൽ വഴുതി ഇയാൾ ട്രെയിനിന് ആടിയിലേക്ക്  തെറിച്ച് വീണു. അല്പനേരം ട്രെയിനിനടിയിൽ അകപ്പെട്ടുവെങ്കിലും നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുന്നത് വീഡിയോയിൽ കാണാം.

ട്രെയിനിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇയാള്‍ വീഴുന്നതുകണ്ട് ഞെട്ടുന്ന സഹയാത്രികരേയും വീഡിയോയില്‍ കാണാം. രൂക്ഷ വിമർശനത്തോടെയാണ് പീയുഷ് ​ഗോയൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നത് ധീരതയൊന്നുമല്ല. അത് വിഢിയുടെ ലക്ഷണമാണ്' എന്നാണ് ​ഗോയല്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

ജീവിതം അമൂല്യമാണ്, അത് അപകടത്തിലാക്കരുതെന്നും നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി യാത്ര ആസ്വദിക്കണമെന്നും മന്ത്രി കുറിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍
അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് കുരങ്ങൻ ഓടി മേൽക്കൂരയിൽ കയറി, കിണറ്റിലേക്കിട്ടു, രക്ഷയായത് ഡയപ്പര്‍!