
ദില്ലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ ആരോഗ്യനില ഗുരുതരമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് പ്ലാസ്മ തെറപ്പി ചികിത്സ നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചയാണ് മന്ത്രിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പനിയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ടെന്നും ന്യൂമോണിയക്ക് സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സത്യേന്ദ്ര ജെയിനിന്റെ ആരോഗ്യനില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് മന്ത്രിയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ദില്ലി സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി.
ജൂണ്‍ 16ന് പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുമ്പ് രണ്ട് തവണ നടത്തിയ പരിശോധനയും നെഗറ്റീവായിരുന്നു. ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സത്യേന്ദ്ര ജെയിനും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam