
അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി സിനിമയിൽ വിഷ്വൽ ഇഫക്റ്റ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതി. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവ് ക്രൂരമായി പെരുമാറുകയാണെന്നാണ് യുവതി ഗുജറാത്തിലെ അദാലജ് പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത്. ഒരു അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ആണ് ഭര്‍ത്താവ്.
സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഭര്‍ത്താവ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തതായി പരാതിക്കാരിയായ 35 കാരി ആരോപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ളവരാണ് ദമ്പതികൾ. എട്ട് വര്‍ഷമായി പരസ്പരം അറിയാവുന്ന ഇരുവരും പ്രണയിച്ച ശേഷമാണ് വിവാഹിതരായത്.
2019 ൽ കൊൽക്കത്തയിലേക്കും പിന്നീട് മുംബൈയിലേക്കും അവര്‍ താമസം മാറി. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ഇതിനിടെ യുവതി വിവിധ സിനിമകളിൽ പ്രവർത്തിച്ചു. 2019ല്‍ വിവാഹിതരായതിന് ശേഷമാണ് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നത്. ഭർത്താവ് സുഹൃത്തുക്കളെ പാർട്ടികൾക്കായി എപ്പോഴും വീട്ടിലേക്ക് വിളിക്കുമെന്ന് പരാതിയില്‍ പറയുന്നു.
ഈ പാർട്ടികളിൽ ട്രൂത്ത് ഓര്‍ ഡെയര്‍ എന്ന ഗെയിം കളിക്കാൻ ഭർത്താവ് നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളുടെ എല്ലാം മുന്നില്‍ വച്ച് വസ്ത്രങ്ങൾ എല്ലാം അഴിക്കാനും നിര്‍ബന്ധിച്ചു. ഭര്‍ത്താവ് പറയുന്നത് എതിര്‍ത്താല്‍ ക്രൂരമായി മര്‍ദ്ദിക്കുമെന്നും യുവതി പരാതിപ്പെട്ടു. അശ്ലീലമായ ആവശ്യങ്ങളെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുകയും ഇരുവരും പതിവായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് ദമ്പതികൾ ഖോറാജിലെ ഒരു ടൗൺഷിപ്പിലേക്ക് താമസം മാറി എത്തിയത്. ഭര്‍ത്താവ് ഉപദ്രവിക്കുന്നത് തുടര്‍ന്നതോടെയാണ് യുവതി പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam