'പരമാവധി രണ്ട് കുട്ടികൾ'; ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി

Published : Jul 03, 2021, 03:36 PM IST
'പരമാവധി രണ്ട് കുട്ടികൾ'; ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി

Synopsis

ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി

ദില്ലി: ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനസംഖ്യ നിയന്ത്രണത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് ഹർജിക്കാരൻ. ഫിറോസ് ഭക്ത് അഹമദ് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകനാണ് ഹർജിക്കാരൻ. രണ്ട് കുട്ടികൾ വരെയെന്ന മാനദണ്ഡം സർക്കാർ ജോലിക്കും വോട്ട് ചെയ്യാനും ആനുകൂല്യങ്ങൾക്കും നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സുപ്രീം കോടതി അഭിഭാഷകൻ അശുതോഷ് ദുബേ മുഖാന്തിരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച പോളിയോ ദിനമായി ആചരിക്കുന്നത് മാറ്റിയിട്ട്, ആരോഗ്യ ദിനമായി ആചരിക്കണമെന്നും ആവശ്യമുണ്ട്. ഇതിലൂടെ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചും ഗർഭ നിരോധന മരുന്നുകളെ കുറിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി