
നോയിഡ: ഫ്‌ളാറ്റിന്റെ 18-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 12 ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ബിസാര്‍ഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിമാലയ പ്രൈഡ് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് പെണ്‍കുട്ടി മരിച്ചത്. 18 കാരിയായ പെണ്‍കുട്ടി ബാല്‍ക്കണിയിലെ ചെടികള്‍ നനയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.
അപകട മരണമാണെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. വിവരം അറിഞ്ഞ സ്ഥലത്ത് എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്തെ മറ്റൊരു ഫ്‌ളാറ്റിന്റെ 22-ാം നിലയില്‍ നിന്ന് ചാടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷാ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണവും.
ആലുവയിൽ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം; അന്വേഷണം തുടര്‍ന്ന് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam