
ദില്ലി: കുടുതൽ മന്ത്രിസഭാ സമിതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പുതുതായി അഞ്ച് സമിതികൾ കൂടിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതിൽ രണ്ടു സമിതികളുടെയും അദ്ധ്യക്ഷൻ അമിത് ഷാ ആണ്. പാർലമെൻററി കാര്യത്തിനും സർക്കാർ വീടുകൾ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്.
നിയമനങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണ് ഉള്ളത്. സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം . ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്. അതേസമയം ആറ് സമിതികളിലാണ് മോദി അംഗമായുള്ളത്. മന്ത്രിസഭയിലെ രണ്ടാമൻ അമിത്ഷാ തന്നെ എന്ന വ്യക്തമായ സന്ദേശം നൽകിയാണ് മന്ത്രിസഭാ സമിതികളുടെ രൂപീകരണം എന്നതും ശ്രദ്ധേയമാണ്.
നിക്ഷേപം തൊഴിൽ സുരക്ഷാ കാര്യങ്ങൾ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികൾ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സര്‍ക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളായി നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam