മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് ലിങ്ക് കണ്ട് തലവെക്കല്ലേ; വൈറല്‍ മെസേജ് വ്യാജം- Fact Check

Published : Dec 31, 2024, 04:13 PM ISTUpdated : Dec 31, 2024, 04:17 PM IST
മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് ലിങ്ക് കണ്ട് തലവെക്കല്ലേ; വൈറല്‍ മെസേജ് വ്യാജം- Fact Check

Synopsis

പ്രധാനമന്ത്രി ഫ്രീ റീച്ചാര്‍ജ് യോജന പദ്ധതി പ്രകാരം മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് ലഭിക്കാനുള്ള ലിങ്ക് എന്നാണ് വൈറല്‍ വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നത് 

ദില്ലി: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായുള്ള വ്യാജ സന്ദേശം വീണ്ടും വ്യാപകം. റീച്ചാര്‍ജ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക എന്ന് ആഹ്വാനം ചെയ്യുന്ന ലിങ്ക് സഹിതമാണ് സന്ദേശം വാട്‌സ്ആപ്പില്‍ വൈറലായിരിക്കുന്നത്. 

പ്രചാരണം

പ്രധാനമന്ത്രി ഫ്രീ റീച്ചാര്‍ജ് യോജന പദ്ധതി പ്രകാരം മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു എന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഡിസംബര്‍ 31 ആണ് റീച്ചാര്‍ജ് ചെയ്യാനുള്ള അവസാന തിയതി എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമുള്ള വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. 

വസ്‌തുത

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായുള്ള സന്ദേശം വ്യാജമാണ്. പ്രധാനമന്ത്രി ഫ്രീ റീച്ചാര്‍ജ് യോജന എന്നൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ലെന്നും കേന്ദ്ര പദ്ധതികളെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. 

മുമ്പ് പല തവണ ഈ സന്ദേശം വാട്‌സ്ആപ്പില്‍ വൈറലായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജിനെ കുറിച്ച് വ്യാജ പ്രചാരണമുണ്ടായിരുന്നു. 

Read more: അണ്ണാമലൈയുടെ ഫോട്ടോയില്‍ മാലയിടുന്ന വിജയ്; വൈറല്‍ ചിത്രം വ്യാജം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്