
മുംബൈ: ജമ്മുകശ്മീരിനെ വീണ്ടും ഭൂമിയിലെ പറുദീസയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെറ്റായ രാഷ്ട്രീയത്തിന്റെ ഇരകളാണ് കശ്മീരികൾ. അവർക്കുണ്ടായ മുറിവുണക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യാ വിഷയത്തില്‍ സുപ്രീംകോടതിയിൽ പൂർണവിശ്വാസുണ്ട്. കേസ് കോടതിയുടെ പരിഗണനയുള്ളപ്പോൾ ചിലരുടെ അഭിപ്രായ പ്രകടനം സംശയകരമാണെന്നും മോദി പറഞ്ഞു. ഫഡ്നാവിസ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിനെയും എൻസിപിയെയും കടന്നാക്രമിച്ചു. രാജ്യതാൽപര്യത്തേക്കാൾ സ്വന്തം താൽപര്യങ്ങൾക്കും വോട്ടിനും വേണ്ടി മാത്രം നിലകൊള്ളുന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്നും മോദി നാസിക്കിൽ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam