എയർ മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവി

By Web TeamFirst Published Sep 19, 2019, 6:11 PM IST
Highlights

ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. എയർ ചീഫ് മാർഷൽ ബി എസ് ധനോവ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ബദൗരിയയും സെപ്റ്റംബർ 30ന് വിരമിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥനാണെങ്കിലും ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി നിയമിതനായതിനാൽ രണ്ട് വർഷം കൂടി സർവ്വീസ് നീട്ടി കിട്ടും.

ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. 1980 ജൂൺ 15-ന് സ്വോഡ് ഓഫ് ഓണർ വിശേഷ പദവിനേടിയാണ് ബദൗരിയ വ്യോമസേനയുടെ ഭാഗമായത്. നാഷണൽ ഡിഫൻസ് അക്കാദമി കമാൻഡന്‍റ്, മധ്യവ്യോമ കമാൻഡിലെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ, 2017 മുതൽ ദക്ഷിണ വ്യോമ കമാൻഡിന്‍റെ എയർ ഓഫീസർ കമാൻഡിങ് ഇൻ-ചീഫ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 

click me!