
സേലം: തമിഴ്‌നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയാൻ തമിഴ് ജനത തീരുമാനിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ അദ്ദേഹം പിഎംകെ നേതാക്കളെ പുകഴ്ത്തി. രാമദാസിന്റെ അനുഭവ സമ്പത്തും അൻബുമണിയുടെ പ്രതിഭയും തമിഴ്നാടിന് നേട്ടമാകും. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യം. സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും. നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നു. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 19ന് തമിഴ്നാട് നൽകുമെന്നും പ്രധാനമന്ത്രി സേലത്ത് പാര്‍ട്ടി പരിപാടിയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam